സന്ദര്‍ശന കുറിപ്പ് (#9890)

*(ബഹാഉള്ളയുടേയും ബാബിന്‍റേയും ദേവാലയങ്ങളില്‍ വെച്ച് വായിക്കപ്പെടുന്നതാണ് ഈ കുറിപ്പ്. അവരുടെ പേര്‍ക്കുള്ള വാര്‍ഷികാഘോഷങ്ങളിലും സാധാരണ ഇതുവായിക്കപ്പെടുന്നു.)

മഹിമാവിന്‍റെ മൂര്‍ത്തരൂപമായ, അഭംഗുരതയുടെ സാമ്രാട്ടായ, ഭൂവിലും ദ്യോവിലുമുള്ള എല്ലാറ്റിനും നാഥനായ ദൈവത്തിന്‍റെ അപ്രതിമ രാമണീയകത്വത്തില്‍ നിന്നു വിളങ്ങിവന്ന മഹത്വവും, അവിടുത്തെ ബൃഹത്തമമായ സ്വത്വത്തില്‍ നിന്നും പുലര്‍ന്ന സ്തുതിയും, അങ്ങയിലത്രേ കുടികൊള്ളുന്നത്. ദൈവത്തിന്‍റെ അധീശത്വവും ആധിപത്യവും, അവിടുത്തെ മഹാത്മ്യവും പ്രഭുത്വവും, അങ്ങയിലൂടെയാണ് പ്രകാശിതമായിരിക്കുന്നതെന്നും, അവിടുത്തെ അനിവാര്യവിധിയുടെ വിണ്ണില്‍ ചിരപുരാതനമഹത്വത്തിന്‍റെ  പുലര്‍താരങ്ങളാണ് പ്രകാശം ചിതറിയിരിക്കുന്നതെന്നും, സൃഷ്ടിചക്രവാളത്തില്‍ അദൃശ്യശക്തിയുടെ ഭംഗിയാണ് തെളിഞ്ഞു വന്നിരിക്കുന്നതെന്നും എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു. അങ്ങയുടെ ലേഖനിയുടെ കേവലമായ ഒരു ചലനംകൊണ്ട് "നീയുണ്ടാവട്ടെ" എന്ന വിധി നടപ്പിലാക്കപ്പെട്ടിരിക്കുന്നുവെന്നും, ദൈവത്തിന്‍റെ നിഗൂഢസന്ദേശം പ്രകാശിതമായിരിക്കുന്നുവെന്നും, സര്‍വ്വസൃഷ്ടിയും നടന്നിരിക്കുന്നുവെന്നും, സകലവെളിപാടുകളും പ്രേഷിതമായിരിക്കുന്നുവെന്നുംണ്‍കൂടി, സര്‍വ്വോപരി എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു.
അങ്ങയുടെ രാമണീയകത്തിലൂടെ സമാരാധ്യനായവന്‍റെ സൗന്ദര്യം അനാവൃതമായിരിക്കുന്നുവെന്നും, അങ്ങയുടെ മുഖത്തിലൂടെ അഭിലഷിതനായവന്‍റെ മുഖം പ്രകാശിതമായിരിക്കുന്നുവെന്നും, അങ്ങയുടെ ഒറ്റയൊരു വചനംകൊണ്ട് സൃഷ്ടിജാലത്തെയെല്ലാം, അവയില്‍ ഭക്തിപൂണ്ടവയെ മഹത്വത്തിന്‍റെ അധിതൃകയേറാനും, അവിശ്വാസം മുഴുത്തവയെ പാതാളഗര്‍ത്തത്തില്‍ പതിക്കാനും ഇടയാകത്തക്കവണ്ണം ദൈവം വിധം തിരിച്ചിരിക്കുന്നുവെന്നും, സര്‍വ്വോപരി, എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു.
അങ്ങയെ അറിയുന്നവന്‍ ദൈവത്തെ അറിയുന്നുവെന്നും, അങ്ങയുടെ സാന്നിദ്ധ്യം നേടിയവന്‍ ദൈവസാന്നിദ്ധ്യം നേടിയിരിക്കുന്നുവെന്നും എനിക്ക് സാക്ഷ്യപ്പെട്ടിരിക്കുന്നു. ആകയാല്‍, വലുതത്രെ അങ്ങയിലും അങ്ങയുടെ അടയാളങ്ങളിലും വിശ്വസിക്കുകയും അങ്ങയുടെ അധീശതക്കുമുമ്പില്‍ നമ്രശിരസ്സരാവുകയും അങ്ങയുമായുള്ള സമ്പര്‍ക്കത്താല്‍ സമ്മാനിതമാവുകയും അങ്ങയുടെ ഇച്ഛയുടെ സദാഹ്ലാദം ആര്‍ജ്ജിക്കുകയും, അങ്ങയെ വലയം ചെയ്യുകയും അങ്ങയുടെ സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുകയും ചെയ്തവരുടെ അനുഗ്രഹീതത്വം. അങ്ങയെ അതിക്രമിക്കുകയും അങ്ങയുടെ അടയാളങ്ങളെ നിരസിക്കയും അങ്ങയുടെ അധീശത്വത്തെ നിഷേധിക്കയും, അങ്ങക്കെതിരെ തലയുയര്‍ത്തി അങ്ങയുടെ മുഖത്തിനു നേരെ അഹന്തകാണിക്കയും, അങ്ങയുടെ ന്യായപ്രമാണങ്ങളെ വിമര്‍ശിക്കയും, അങ്ങയുടെ നിയമത്തിലും ആധിപത്യത്തിലും നിന്നു പാലായനം ചെയ്കയും, വിശുദ്ധലിഖിതങ്ങളില്‍ അങ്ങയുടെ കല്‍പ്പനയുടെ കൈവിരലുകള്‍ കുറിച്ചുവെച്ച അവിശ്വാസികളുടെ കൂടെ എണ്ണപ്പെടുകയും ചെയ്ത എല്ലാവരേയും ദുഃഖം പിടികൂടുന്നു.
എന്നില്‍ നിന്നും ഭൂവില്‍നിന്നും വിടര്‍ത്തിയെടുത്ത് അങ്ങയുടെ സാമീപ്യ സമ്പര്‍ക്കങ്ങളുടെ നീതിഗേഹങ്ങളില്‍ എന്നെ എത്തിക്കാന്‍ തക്കവണ്ണം, ദൈവമേ, എനിക്കു പ്രിയങ്കരനേ, അങ്ങയുടെ കാരുണ്യത്തിന്‍റെയും സ്നേഹപാരമ്യത്തിന്‍റെയും ഔദാര്യങ്ങളുടെ പുണ്യ നിശ്വാസങ്ങളെ പുറപ്പെടുവിക്കേണമേ! സ്വന്തം ലീലകളാടാന്‍ ശക്തനാണവിടുന്ന്. സത്യമായും സര്‍വ്വചരാചരങ്ങള്‍ക്കും മേലെയത്രെ അവിടുത്തെ നില്‍പ്പ്.
ദൈവത്തെക്കുറിച്ചുള്ള സ്മരണയും അവിടുത്തെ സ്തുതിയും, ദൈവത്തിന്‍റെ മഹത്വവും ഐശ്വര്യവും അവിടുത്തെ സൗഭാഗ്യമായവനേ, അങ്ങയിലത്രേ കുടികൊള്ളുന്നത്. അങ്ങയെപ്പോലെ ആക്ഷിപ്തനായ മറ്റൊരാളുടെ മേലും ഒരിക്കലും സൃഷ്ടികര്‍ത്താവിന്‍റെ സവിശേഷ ദൃഷ്ടി പതിഞ്ഞിട്ടില്ലെന്ന് എനിക്കു ബോദ്ധ്യമായിരിക്കുന്നു. കഷ്ടപ്പാടുകളുടെ ഒരു കടലിന്നടിയില്‍ ജീവിതം മുഴുവന്‍ മുങ്ങിനില്‍ക്കയായിരുന്നു അങ്ങ്. ഒരിക്കലങ്ങു ചങ്ങലകളുടെ പിടിയിലായിരുന്നു. മറ്റൊരിക്കല്‍ ശത്രുഖഡ്ഗങ്ങളുടെ ഭീഷണിയിലായിരുന്നു. എന്നാലും ഇതെല്ലാമുണ്ടായിട്ടും എല്ലാവരിലും വെച്ച് അങ്ങയ്ക്കാണ് സര്‍വ്വജ്ഞനും സര്‍വ്വവിജ്ഞനുമായവന്‍റെ വിധിപാലിക്കാനൊത്തത്.
അങ്ങനുഭവിച്ച ദുരിതങ്ങള്‍ക്ക് ഒരു ഹോമദ്രവ്യമാവട്ടെ എന്‍റെ അന്തരംഗം. അങ്ങ് നേരിട്ട എതിര്‍പ്പുകള്‍ക്ക് ഒരു മോചനമൂല്യമാവട്ടെ എന്‍റെ ആത്മാവ്. അങ്ങ് വഴിക്കും, അങ്ങ് അക്രമങ്ങളനുഭവിച്ചതിന്‍റെ പ്രകാശത്തില്‍ മുഖം തിളങ്ങുന്നവര്‍ വഴിക്കും, ഞാനിതാ, ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു: സത്യണ്‍ത്തില്‍ സര്‍വ്വശക്തനാണ് അങ്ങുന്ന്. അങ്ങയോടുള്ള ഭക്തിയാല്‍ പറഞ്ഞതെല്ലാം അനുവര്‍ത്തിച്ചുപോന്ന എന്നെ അങ്ങയ്ക്കും അങ്ങയുടെ സൃഷ്ടികള്‍ക്കുമിടക്കുള്ള ആവരണങ്ങള്‍ മാറ്റാനും, ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډകള്‍ അനുഭവിക്കാനും ഇടയാക്കേണമേ! നിശ്ചയമായും അങ്ങത്രെ സര്‍വ്വശക്തനും, സകല പ്രകീര്‍ത്തിതനും സര്‍വ്വംസണ്‍ഹനും, കരുണാവാരിധിയും.
പ്രഭോ, എന്‍റെ ദൈവമേ! അങ്ങയുടെ അത്യുജ്ജ്വല വിശേഷണങ്ങള്‍ നിലനില്‍ക്കുവോളം, അങ്ങയുടെ അതിമഹത്തായ സ്തുതികള്‍ ജീവിക്കുവോളം, ദിവ്യപാരിജാതത്തിന്‍റെ ഇലകളേയും, കൊമ്പുകളേയും, ചില്ലകളേയും തണ്ടുകളേയും അനുഗ്രഹിക്കേണമേ! ആക്രമിയുടെ വേണ്ടാതീനത്തില്‍ നിന്ന് അതിനേയും അവിടുത്തെ സേവകരേയും അങ്ങയുടെ സാമിപ്യമാര്‍ജ്ജിച്ച ആജ്ഞാനുവര്‍ത്തികളേയും രക്ഷിക്കേണമേ!
സത്യമായും ദയാനിധിയാണവിടുന്ന് - അപാരമാണവിടുത്തെ കാരുണ്യം. സര്‍വ്വംസഹനായ നിസ്തുലോദാരനായ അങ്ങൊഴികെ ഒരു ദൈവമില്ല.

-Bahá'u'lláh
-----------------------

